സുഹൃത്തിന്റെ മകന്റെ ഭാര്യയെ പീഡിപ്പിച്ചെന്ന കേസ്: തിരുവനന്തപുരത്ത് ലോറി ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം: സുഹൃത്തിന്റെ മകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി വിനോദ് (31) ആണ് അറസ്റ്റിലായത്. മറ്റൊരു സുഹൃത്തിനൊപ്പം വെങ്ങാനൂരില്‍ ഒളിവില്‍ കഴിയുന്നതിനിടെ അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കും.

സംഭവത്തെ കുറിച്ച് വിഴിഞ്ഞം പോലീസ് പറയുന്നത് ഇങ്ങനെ…

ലോറി ഡ്രൈവറായ വിനോദ് സുഹൃത്തായ മറ്റൊരു ലോറി ഡ്രൈവറുമായും അദ്ദേഹത്തിന്റെ വീടുമായും അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. അടുത്തിടെയാണ് ഈ സുഹൃത്തിന്റെ മകന്‍ വിവാഹിതനായത്. പ്രണയിച്ചിരുന്ന പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ട് വന്ന ശേഷമായരുന്നു വിവാഹം. എന്നാല്‍ വീട്ടുകാര്‍ക്ക് ഈ ബന്ധത്തില്‍ താത്പര്യമില്ലായിരുന്നു. ഈ കാരണത്താല്‍ വീട്ടില്‍ വഴക്കും പ്രശ്‌നങ്ങളും പതിവായിരുന്നു.

പെണ്‍കുട്ടിയും ഭര്‍ത്താവും വീട്ടുകാരും തമ്മില്‍ പ്രശ്‌നം പതിവായപ്പോഴാണ് വിനോദ് പ്രശ്‌നത്തില്‍ ഇടപെട്ടത്. സ്ഥിരം പ്രശ്‌നങ്ങളാണെങ്കില്‍ എല്ലാം ഒന്ന് ശാന്തമാകുന്നതുവരെ ദമ്പതികള്‍ക്ക് തന്റെ വീട്ടില്‍ വന്നുനില്‍ക്കാം എന്ന നിര്‍ദ്ദേശം വിനോദ് മുന്നോട്ടുവച്ചു. പ്രശ്‌നങ്ങള്‍ സമാധാനമപരമായി പരിഹരിച്ചശേഷം തിരിച്ചുപോകാം എന്നും വിനോദ് ദമ്പതികളോട് പറഞ്ഞു.

ഇതനുസരിച്ച് സുഹൃത്തിന്റെ മകനും ഭാര്യയും വിനോദിന്റെ വീട്ടിലേക്ക് താമസം മാറി. ഭാര്യയും രണ്ട് കുട്ടികളുമുള്ള വ്യക്തിയാണ് വിനോദ്. പെണ്‍കുട്ടിയുടെ ഭര്‍ത്താവ് പുറത്ത് പോയ സമയത്താണ് വിനോദ് പീഡനം നടത്തിയതെന്നാണ് പരാതി.

pathram:
Related Post
Leave a Comment