വായുവിലൂടെ ‘ഒമിക്രോണ്‍’ വേഗത്തിൽ പകരും’; മൂന്നാം ഡോസ് വൈകാതെ നൽകണമെന്ന് വിദഗ്ധർ

രുവനന്തപുരം: വായുവിലൂടെ ഒമിക്രോണ്‍ അതിവേഗം പകരുമെന്നാണ് നിലവിലെ പഠനങ്ങളിലെ സൂചനയെന്നും അതീവ ജാഗ്രത പാലിക്കണമെന്നും കോവിഡ് വിദഗ്ധസമിതി. ഇക്കാര്യത്തിൽ സര്‍ക്കാരിനു മുന്നറിയിപ്പ് നൽകി.

മൂന്നാം ഡോസ് വാക്സിനേഷന്‍ ആലോചന തുടങ്ങണമന്നാണ് വിദഗ്ധ സമിതി നിര്‍ദേശം.ഒമിക്രോണ്‍ അതിവേഗം പടരുന്നതായാണ് ലോകാരോഗ്യ സംഘടനയും ആദ്യം ഈ വകഭേദം തിരിച്ചറിഞ്ഞ ദക്ഷിണാഫ്രിക്കയിലെ വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നത്.
മാസ്ക് ഉപയോഗം കര്‍ശനമാക്കണം. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം. ഓഫീസുകളിലും ചടങ്ങുകളിലും തുറന്ന സ്ഥലത്തെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ഡെല്‍റ്റ ബാധിച്ചതിന്റെ അഞ്ചിരട്ടി വേഗത്തിലാണ് ഒമിക്രോണ്‍ ബാധിക്കുന്നതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.ഒമിക്രോണ്‍ ബാധയുള്ള ഒരാള്‍ക്ക് ശരാശരി ഇരുപതോ മുപ്പതോ ആളുകളിലേക്ക് രോഗം പടര്‍ത്താന്‍ കഴിയുമത്രേ. ജനിതക ശ്രേണീകരണത്തിനായി എല്ലാ ജില്ലകളില്‍ നിന്നും സാംപിളുകള്‍ ശേഖരിക്കുന്നുണ്ട്.

pathram:
Related Post
Leave a Comment