ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.

കാസര്‍കോട് ( സ്കൂളുകൾക്ക് മാത്രം), എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിലാണ് ജില്ലാ കലക്ടര്‍മാര്‍ അവധി നല്‍കിയത്.

പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്കാണ് അവധി നല്‍കിയിട്ടുള്ളത്.

അതേസമയം, എറണാകുളത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അവധിയില്ല.

കാസര്‍കോട് ജില്ലയിലെ കോളജുകള്‍ക്ക് അവധി നല്‍കിയിട്ടില്ല.

pathram desk 2:
Related Post
Leave a Comment