തമാശയ്ക്ക് ശേഷം ഭീമന്റെ വഴി; ഡിസംബർ 3ന് തീയേറ്ററുകളിൽ; ട്രെയ്ലർ കാണാം…

തമാശ എന്ന ചിത്രത്തിനു ശേഷം അഷ്റഫ് ഹംസ അണിയിച്ചൊരുക്കുന്ന ‘ഭീമൻ്റെ വഴി’ എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത്. സൂര്യ ടിവിയുടെ യൂട്യൂബ് പേജിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടത്. കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ചിത്രം ഡിസംബർ മൂന്നിന് തീയറ്ററുകളിലെത്തും.

ഒരു വഴിയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ മുഴുനീള കോമഡി ചിത്രമായി അവതരിപ്പിച്ചിരിക്കുകയാണ് അഷ്റഫ് ഹംസ. ചെമ്പൻ വിനോദ് ജോസ് ആണ് ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിനു ശേഷം ചെമ്പൻ വിനോദ് ജോസ് തിരക്കഥയൊരുക്കുന്ന ചിത്രമാണ് ഭീമൻ്റെ വഴി.

pathram:
Related Post
Leave a Comment