അമ്മ സുഖം പ്രാപിക്കുന്നു: പ്രാർഥനകൾക്ക് നന്ദിയെന്ന് സിദ്ധാർഥ് ഭരതൻ

കെപിഎസി ലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മകന്‍ സിദ്ധാർഥ് ഭരതൻ. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അമ്മ സുഖമായിരിക്കുന്നുവെന്നും സിദ്ധാർഥ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

‘അമ്മ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്നു. പേടിക്കേണ്ട സാഹചര്യം ഒന്നും തന്നെ ഇല്ല. എല്ലാവരുടെയും സ്‌നേഹത്തിനും കരുതലിനും പ്രാർഥനകള്‍ക്കും നന്ദി.’– സിദ്ധാര്‍ഥ് പറഞ്ഞു.

pathram desk 1:
Related Post
Leave a Comment