‘ജയ്ഭീമി’ലെ നിർണായക കഥാപാത്രമായി ഇരിങ്ങാലക്കുടക്കാരൻ പി.ആർ ജിജോയ്‌

ഇരിങ്ങാലക്കുട: ദീപാവലിക്ക് റിലീസ് ചെയ്ത ജയ്ഭീം എന്ന തമിഴ് സിനിമയുടെ അഭിനയപരിശീലകനായെത്തി നിർണായക കഥാപാത്രമായി മാറിയത് ഇരിങ്ങാലക്കുട സ്വദേശി ജിജോയ്.

നാടക-സിനിമാ നടനും പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അസോസിയേറ്റ് പ്രൊഫസറുമായ പി.ആർ. ജിജോയിക്ക് അപ്രതീക്ഷിതമായാണ് ജയ്ഭീമിൽ അഭിനയിക്കാൻ അവസരമെത്തിയത്. സിനിമയിൽ നിർണായക സാക്ഷിയായി വരുന്നത് ജിജോയി അവതരിപ്പിച്ച കഥാപാത്രമാണ്.

പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആദിവാസിസമൂഹത്തിൽ നിന്നുള്ളവർക്ക് പരിശീലനം നൽകാനെത്തിയതാണ് ജിജോയി. യഥാർഥ ആദിവാസികളായ ഇരുളർ സമൂഹത്തിലെ അറുപതോളം കലാകാരന്മാർക്ക് അഭിനയപരിശീലനം നൽകാനാണ് ജിജോയ് ആദ്യം നിയോഗിക്കപ്പെട്ടത്. തമിഴിലെ സംവിധായകൻ ബ്രഹ്മയുമായുള്ള സൗഹൃദമാണ് ജിജോയിയെ ഈ സിനിമയിൽ എത്തിച്ചത്.

തിരുവണ്ണാമലൈ സഞ്ചി എന്ന ഗ്രാമത്തിലായിരുന്നു ആദിവാസികളായ നടീനടന്മാർക്ക് പരിശീലനം. ഔദ്യോഗിക ജോലിയിലെ തിരക്കുകാരണം 12 ദിവസം പരിശീലനം നൽകി തിരിച്ചുപോന്നു.

പിന്നീട് സിനിമയിലേക്കുള്ള കഥാപാത്രങ്ങളെ നിശ്ചയിക്കുന്ന സമയത്ത് സൂര്യയാണ് സാക്ഷിയായി അഭിനയിക്കുമോയെന്ന് ചോദിച്ചത്.

ചെറിയ കഥാപാത്രമാണ്. അതുകൊണ്ട് ആദ്യം ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു. ചെറുതാണെങ്കിലും നല്ല കഥാപാത്രമല്ലേ, ചെയ്യൂ എന്ന സ്നേഹപൂർവമായ സൂര്യയുടെ ആവശ്യം അംഗീകരിക്കേണ്ടിവന്നു -ജിജോയ് പറയുന്നു.

pathram desk 1:
Leave a Comment