പെണ്‍കുട്ടി മരിച്ച സംഭവം: പിതാവും മന്ത്രവാദം നടത്തിയ ബന്ധുവും അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ നാലുവയലില്‍ പനി ബാധിച്ച പെണ്‍കുട്ടി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മരിച്ച ഫാത്തിമ (11)യുടെ പിതാവ് സത്താറും ചികിത്സ നടത്തിയ മന്ത്രവാദിയായ ബന്ധുവുമാണ് അറസ്റ്റിലായിരിക്കുന്നത്.

മനഃപൂര്‍വ്വമല്ലാതെയുള്ള നരഹത്യ, ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരവുമാണ് അറസ്റ്റ്. നാലുവയലില്‍ ദാറുല്‍ ഹിദായത്ത് ഹൗസില്‍ സത്താറിന്റെയും സാബിറയുടെയും മകളാണ് ഫാത്തിമ.

രണ്ട് ദിവസം മുന്‍പാണ് ഫാത്തിമ മരിച്ചത്. രോഗം വന്നാല്‍ ചികത്സിക്കാതെ മന്ത്രവാദവും ഓതിച്ച വെളളം കുടിച്ചും രോഗം മാറ്റാമെന്ന വിശ്വാസമാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയത്. ദിവസങ്ങളായി പനി ബാധിച്ച് വീട്ടില്‍ കിടന്ന കുട്ടിക്ക് ചികിത്സ നിഷേധിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്ന് കാണിച്ച് ഒരു ബന്ധുവാണ് പരാതി നല്‍കിയത്. ഇവരുടെ കുടുംബത്തില്‍ മുന്‍പും ദുരൂഹ മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതില്‍ അന്വേഷണം വേണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെടുന്നു.

pathram:
Leave a Comment