14-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില് പ്രതിക്ക് 30 വര്‍ഷം കഠിനതടവും പിഴയും

തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന 14 കാരനായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ പ്രതിക്ക് കോടതി മുപ്പതുവര്‍ഷവും മൂന്നുമാസവും കഠിനതടവും നാല്‍പ്പതിനായിരം രൂപ പിഴയും വിധിച്ചു.

മണ്ണന്തല ലക്ഷം വീട് കോളനി സ്വദേശി കാപ്പിപ്പൊടി മുരുകന്‍ എന്ന മുരുകനാണ് കേസിലെ പ്രതി. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷംകൂടി കഠിനതടവ് അനുഭവിക്കണം. പ്രത്യേക അതിവേഗ കോടതി ജഡ്ജി ആര്‍. ജയകൃഷ്ണന്റേതാണ് വിധി. പ്രതിയുടെ നീച പ്രവൃത്തിമൂലം ഇരയായ കുട്ടിയും അവന്റെ മാതാപിതാക്കളും അനുഭവിച്ച വേദനയും മാനസിക സംഘര്‍ഷവും ഉള്‍ക്കൊള്ളുന്നതായി വിധിന്യായത്തില്‍ എടുത്തുപറഞ്ഞു.

2018 ഒക്ടോബര്‍ 13 നായിരുന്നു സംഭവം. ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഭീഷണിപ്പെടുത്തി പ്രതി തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയാണ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. കുട്ടി ഇക്കാര്യം മാതാവിനോടു പറഞ്ഞു. മാതാവിന്റെ പരാതിയിലാണ് മണ്ണന്തല പോലീസ് കേസ് എടുത്തത്.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ഹാജരായി.

pathram:
Related Post
Leave a Comment