കനയ്യ കുമാറിനെ സ്വീകരിക്കാനൊരുങ്ങി കോണ്‍ഗ്രസ്; പാര്‍ട്ടി ആസ്ഥാനത്ത് പോസ്റ്ററുകള്‍

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും സി.പി.ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗവുമായ കനയ്യ കുമാറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് പോസ്റ്ററുകള്‍. കനയ്യ ഇന്ന് കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

കനയ്യയോടൊപ്പം ഗുജറാത്തിലെ ദളിത് നേതാവായ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും. ഇന്ന് വൈകീട്ട് മൂന്നിന് ഡല്‍ഹി എ.ഐ.സി.സി ആസ്ഥാനത്ത് വെച്ചാകും ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുകയെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പാര്‍ട്ടിയിലെ തന്റെ സ്ഥാനം സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും കനയ്യ കുമാര്‍ ഒന്നിലധികം തവണ സംസാരിച്ചിരുന്നു. സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ കനയ്യ കുമാര്‍ പാര്‍ട്ടിയില്‍ അതൃപ്തനായിരുന്നു. ഇതാണ് കോണ്‍ഗ്രസിലേക്ക് അദ്ദേഹത്തെ അടുപ്പിച്ചത്.

pathram:
Related Post
Leave a Comment