മോന്‍സനുമായി ബന്ധമില്ല; കേസിലേക്ക് അനാവശ്യമായി വലിച്ചിഴച്ചാല്‍ നിയമനടപടി സ്വീകരിക്കും: ഹൈബി ഈഡന്‍

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലുമായി ഒരു ബന്ധവുമില്ലെന്ന് ഹൈബി ഈഡന്‍ എം.പി. പ്രവാസി മലയാളി ഫെഡറേഷന്റെ ഭാരവാഹികളുടെ ക്ഷണം അനുസരിച്ചാണ് അവിടെ ഒരു ദിവസം മാത്രമാണ് പോയത്. മോന്‍സന്റെ മ്യൂസിയത്തില്‍ പോയിട്ടില്ല. മോന്‍സന്‍ ഡോക്ടറാണോ അല്ലയോ എന്നൊന്നും തനിക്കറിയില്ല. അയാളുമായി യാതൊരു ബന്ധവുമില്ലെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

തന്റെ ചിത്രം കാണിച്ച് പണം തട്ടിച്ചതില്‍ യാതൊരു അടിസ്ഥാനവുമില്ല. ഇങ്ങനെ പണം നല്‍കുന്നവര്‍ വിളിച്ചുചോദിക്കാനെങ്കിലും ശ്രമിക്കണം. കേസിലേക്ക് അനാവശ്യമായി തന്റെ പേര് വലിച്ചിഴക്കരുത്. പൊതുസമൂഹത്തില്‍ നില്‍ക്കുന്നവരെ കുറിച്ച് ഇത്തരം പരാമര്‍ശം നല്‍കുമ്പോള്‍ വ്യക്തത വരുത്തണം. അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കും. വാര്‍ത്ത നല്‍കുമ്പോള്‍ മാധ്യമങ്ങളും അതില്‍ വ്യക്തത വരുത്തണം. തനിക്കെതിരെ എന്തെങ്കിലും ആരോപണം ഉണ്ടെങ്കില്‍ പിണറായി വിജയന്റെ പോലീസ് അന്വേഷിച്ചു കണ്ടെത്തട്ടെയെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

pathram:
Related Post
Leave a Comment