തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിനു കരട് രൂപരേഖ തയാറായി. സ്കൂളിൽ ഉച്ചഭക്ഷണം ഉണ്ടായിരിക്കില്ല. പകരം അലവൻസ് നൽകും. മറ്റുള്ള വകുപ്പുകളുമായും അധ്യാപക വിദ്യാർഥി സംഘടനകളുമായും ചർച്ച ചെയ്തശേഷം അന്തിമ മാർഗ നിർദേശം പുറപ്പെടുവിക്കും.
ഒരു ബഞ്ചിൽ രണ്ടു വിദ്യാർഥികൾ മാത്രം. വിദ്യാർഥികൾ സ്കൂളിലേക്കു വരുന്ന ഓട്ടോയിൽ രണ്ട് കുട്ടികളിലധികം പാടില്ല. ചെറിയ രോഗ ലക്ഷണം ഉണ്ടെങ്കിലും കുട്ടികളെ സ്കൂളിൽ വിടരുതെന്നു നിർദേശിക്കും. സ്കൂൾ വൃത്തിയാക്കാൻ പ്രത്യേക സജ്ജീകരണം ഏർപെടുത്തും. സ്കൂളിനു മുന്നിലെ ഭക്ഷണശാലകളിൽ നിന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. സ്കൂളിൽ കൂട്ടം ചേർന്നു നിൽക്കുന്നത് തടയും. ആവശ്യമായ മാസ്കും സാനിറ്റൈസറും സ്കൂളുകളിൽ ഉറപ്പാക്കും. ശരീര ഊഷ്മാവ് പരിശോധിക്കുന്നതിനുള്ള ഉപകരണം എല്ലാ സ്കൂളിലും സജ്ജമാക്കും. നിർദേശങ്ങൾ ചർച്ച ചെയ്യാൻ എല്ലാ സ്കൂളുകളും പിടിഎ യോഗങ്ങൾ വിളിക്കും.
തുടക്കത്തിൽ ഉച്ചവരെ ക്ലാസ് മതിയെന്നാണ് നിർദേശം. പകുതി വീതം വിദ്യാർഥികൾ വീതമുള്ള ഓരോ ബാച്ചിനും ആഴ്ചയിൽ 3 ദിവസം വീതം ക്ലാസ് നടത്താമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. 1–7,10,12 ക്ലാസുകളാണ് നവംബർ ഒന്നിനു ആരംഭിക്കുന്നത്
Leave a Comment