സോഷ്യല്‍ മീഡിയയില്‍ സ്റ്റാറ്റസ് ഇടാന്‍ ബൈക്ക് റേസിങ്; യുവാവിന്റെ കാല്‍ ഒടിഞ്ഞുതൂങ്ങി

തിരുവനന്തപുരം: നെയ്യാര്‍ ഡാമില്‍ ബൈക്ക് റേസിങ് നടത്തുന്നതിനിടെ യുവാവിന് പരിക്ക്. സോഷ്യല്‍ മീഡിയയില്‍ സ്റ്റാറ്റസ് ഇടാന്‍ റേസിങ് നടത്തുന്നതിനിടെ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യുവാവിന്റെ കാല്‍ ഒടിഞ്ഞുതൂങ്ങി. കഴിഞ്ഞ ദിവസമാണ് സംഭവം.

നെയ്യാര്‍ ഡാം റിസര്‍വോയര്‍ മൂന്നാം ചെറുപ്പിന് സമീപം മൂന്ന് ബൈക്കിലെത്തിയ യുവാക്കള്‍ റേസിങ് നടത്തുന്നതിനിടെ വാഹനം വെട്ടി തിരിക്കുകയും അതുവഴി നെയ്യാര്‍ ഡാമിലേക്ക് പോകുകയായിരുന്ന മറ്റൊരു ബൈക്കില്‍ ഇടിക്കുകയുമായിരുന്നു. ഇതിനുശേഷം ഇരു ബൈക്കുകളിലേയും യുവാക്കള്‍ തമ്മില്‍ സംഘര്‍ഷവുമുണ്ടായി.

കാലൊടിഞ്ഞ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. വട്ടിയൂര്‍ക്കാവ് സ്വദേശിയാണ് യുവാവ് എന്നാണ് സൂചന. സോഷ്യല്‍ മീഡിയയില്‍ സ്റ്റാറ്റസ് ഇടാനുള്ള വീഡിയോ ഷൂട്ട് നടത്തുകയായിരുന്നു യുവാക്കള്‍.

ഈ പ്രദേശത്ത് വാഹന യാത്രയ്ക്കും വഴിയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ വൈകുന്നേരങ്ങളില്‍ ഇത്തരം റേസിങ് നടക്കാറുണ്ട് എന്ന് പ്രദേശവാസികള്‍ വ്യക്തമാക്കുന്നു. അതേസമയം അപകടവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല.

pathram:
Related Post
Leave a Comment