ബി.ജെ.പി സംസ്ഥാന അധ്യക്ഷനാകാനില്ലെന്ന് ഇല്ലെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ക്രൈസ്തവ സഭാ നേതാക്കളുടെ യോഗം വിളിക്കുമെന്ന്് സുരേഷ് ഗോപി എം.പി. ക്രൈസ്തവ സഭകളുടെ ആകുലതകള്‍ ചര്‍ച്ച ചെയ്യും. ക്രൈസ്തവ സഭ നേതാക്കളുമായി 2019ല്‍ തന്നെ രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന സെമിനാര്‍ തീരുമാനിച്ചതാണ്.

പാലാ ബിഷപ് ഒരു സമുദായത്തിനും എതിരെ പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി പറഞ്ഞത് പ്രസ്താവന ശരിയായി മനസ്സിലാക്കാതെയാവാം. ഒരു വിഭാഗത്തിനും അലോസരമുണ്ടാക്കരുത്. എന്നുകരുതി സാമൂഹിക വിപത്തിനെ കണ്ടില്ലെന്നു നടിക്കരുത്. ദേശത്തിനും ദേശത്തെ ഭൂരിപക്ഷം വരുന്ന ജനതയ്ക്കും ദോഷം ചെയ്യുന്നത് എന്തും വേണ്ടെന്നു വയ്ക്കാന്‍ ഒരുപാട് അവസരങ്ങളുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. .

ബി.ജെ.പി സംസ്ഥാന അധ്യക്ഷനാകാന്‍ താനില്ല. കെ.സുരേന്ദ്രനോ വി.മുരളീധരനോ വിചാരിച്ചാലും താന്‍ വരില്ല. അമിത് ഷായോ മോദിയോ അങ്ങനെ വിചാരിക്കില്ല. ഒരു സിനിമാ നടനാണോ അധ്യക്ഷനാകേണ്ടത്. രാഷ്ട്രീയത്തിലൂടെ വളര്‍ന്നവരാണ് ആ പദവിയില്‍ വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

pathram:
Leave a Comment