തിരുവനന്തപുരം: സ്കൂൾ തുറക്കലിനു മുന്നോടിയായി വിദ്യാർഥികളുടെ യാത്രയ്ക്ക് മാർഗരേഖ തയാറാക്കി ഗതാഗത വകുപ്പ്. വാഹനത്തിന്റെ ഒരു സീറ്റിൽ ഒരു കുട്ടിക്ക് ഇരുന്നു യാത്ര ചെയ്യാമെന്നു മന്ത്രി ആന്റണി രാജു അറിയിച്ചു. നിന്ന് യാത്രയ്ക്ക് അനുമതിയില്ല. അടുത്തമാസം 20നു മുന്‍പു സ്കൂള്‍ വാഹനങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കും.
സ്കൂൾ ബസിലെ ഡ്രൈവറും സഹായിയും രണ്ടു ഡോസ് വാക്സിനെടുത്തിരിക്കണം. വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന സ്വകാര്യവാഹനങ്ങള്‍ക്കും മാനദണ്ഡം ബാധകമാണ്. സ്കൂൾ വിദ്യാർഥികൾക്കായി കെഎസ്ആർടിസി ബോണ്ട് സർവീസ് നടത്തുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Leave a Comment