കൊടുവാൾ കൊണ്ട് വെട്ടാൻ ശ്രമിച്ച മകനെ മരവടി കൊണ്ട് അടിച്ചു; മകൻ മരിച്ചു

പാലക്കാട്: ചിറ്റിലഞ്ചേരിയിൽ അച്ഛന്റെ അടിയേറ്റ് മകൻ മരിച്ചു. പാട്ട ബാലന്റെ മകൻ രതീഷ് (39) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് എംഎൻകെഎം ഹയർ സെക്കൻഡറി സ്കൂളിലെ നിരീക്ഷണ കേന്ദ്രത്തിലായിരുന്ന രതീഷ് ഇന്നലെയാണ് നെഗറ്റീവ് ആയി വീട്ടിലെത്തിയത്. പോസിറ്റീവായിരിക്കെ തന്നെ സ്കൂളിൽനിന്നും കഴിഞ്ഞ ദിവസം രതീഷ് വീട്ടിലേക്ക് പോയിരുന്നു. എന്നാൽ വീട്ടിലേക്ക് കയറാൻ അച്ഛൻ സമ്മതിച്ചില്ല.

തുടർന്ന് വീടിനു സമീപത്തെ ആൾ താമസമില്ലാത്ത മറ്റൊരു വീട്ടിൽ താമസിക്കുകയായിരുന്നു. ഇന്നലെ വീട്ടിലെത്തിയ രതീഷ് അച്ഛൻ ബാലനുമായി ലഹളയിലേർപ്പെട്ടു. കൊടുവാൾ കൊണ്ട് അച്ഛനെ വെട്ടാൻ ശ്രമിക്കുന്നതിനിടെ അച്ഛൻ മരവടി കൊണ്ട് രതീഷിനെ അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പരുക്കേറ്റ രതീഷിനെ ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അച്ഛൻ ബാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

pathram desk 1:
Related Post
Leave a Comment