ചാഞ്ചാട്ടങ്ങൾക്കൊടുവിൽ സംസ്ഥാനത്തെ സ്വർണ വില വർദ്ധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ചൊവ്വാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 4,350 രൂപയും 34,800 രൂപയും ആണ് ഇന്നത്തെനിരക്ക്. മൂന്ന് ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണ വില കുറഞ്ഞിരുന്നു. ഗ്രാമിന് 4,330 രൂപയും പവന് 34,640 രൂപയിലും ആണ് ഇന്നലെ വ്യാപാരം നടന്നത്. ഇത് ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയാണ്. സ്വർണത്തിനു ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് 4,5,6 തീയതികളിൽ രേഖപ്പെടുത്തിയ 35,600 രൂപയാണ്.രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 1,763.60 ഡോളർ ആയിരുന്നപ്പോൾ, യുഎസ് ഗോൾഡ് ഫ്യൂച്ചേഴ്സ് 1,764.40 ഡോളറായി കുറഞ്ഞു. അമേരിക്കൻ സാമ്പത്തിക മാന്ദ്യ സൂചനകൾ ഇന്നലെ സ്വർണത്തിന് മുന്നേറ്റം നൽകിയതാണ് വില വർധനയ്ക്കു കാരണം. സ്വർണത്തിന്റെ അടുത്ത ലക്ഷ്യം 1790 ഡോളറാണ് എന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
- pathram desk 1 in BUSINESSKeralaLATEST UPDATESMain sliderNEWS
സ്വർണ വില ഉയർന്നു
Related Post
Leave a Comment