നടക്കാനിറങ്ങിയ സ്ത്രീകളെ കാർ ഇടിച്ചു; രണ്ട് പേർ മരിച്ചു

കിഴക്കമ്പലം പഴങ്ങനാട് നടക്കാനിറങ്ങിയ സ്ത്രീകളെ നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ചു. കാൽനട യാത്രക്കാരായ നാല് പേരെയാണ് വാഹനമിടിച്ചത്. ഇവരിൽ രണ്ട് പേർ മരിച്ചു. പഴങ്ങനാട് സ്വദേശി നസീമ, സുബൈദ എന്നിവരാണ് മരിച്ചത്. ആശുപത്രിയിലേക്ക് രോഗിയുമായി പോകുകയായിരുന്ന കാർ ആണ് അപകടത്തിൽപ്പെട്ടത്.

കാറിൽ ഉണ്ടായിരുന്ന ഡോക്ടറും മരിച്ചു. രോഗിയായ ഡോക്ടറെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന കാറാണ് നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടത്. അപകടം സ്ഥലത്ത് വച്ച് തന്നെ ഡോക്ടർ മരിച്ചു. പരിക്കേറ്റ കാൽനടയാത്രക്കാരായ നാല് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായില്ല. കാൽനടയാത്രക്കാരായ രണ്ട് പേർ ചികിത്സയിലാണ്.

pathram:
Leave a Comment