ബാലികയെ ലൈംഗികമായി പീഡിപ്പിച്ച മദ്ധ്യവയ്സ്ക്കനെ അറസ്റ്റു ചെയ്തു

ബാലികയെ ലൈംഗികപീഡനം നടത്തിയ മദ്ധ്യവയ്സ്ക്കനെ അറസ്റ്റു ചെയ്തു.
9 വയസ് മാത്രം പ്രായമുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ചതിന് രജിസ്റ്റർ ചെയ്ത പോക്സോ നിയമപ്രകാരമുള്ള കേസിലെ പ്രതിയെയാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. മാന്നാർ കുരട്ടിശ്ശേരി പാവുക്കര വൈദ്യൻകോളനി അശ്വതി ഭവനത്തിൽ അപ്പുക്കുട്ടൻ (59) ആണ് പിടിയിലായത്. ഇയാൾ വളരെ നാളുകളായി മനപ്പൂർവ്വം ടി ബാലികയെ തൻറെ നഗ്നത കാണിക്കുകയും കഴിഞ്ഞ മെയ് മാസത്തിലൊരു ദിവസം തന്റെ വീട്ടിലേക്കു കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചു എന്നുമാണ് കേസ്.
ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്ന കേസിൽ അദ്ദേഹത്തോടൊപ്പം എസ്.ഐ. മാരായ കെ. സുനുമോൻ, അരുൺ കുമാർ, ശ്രീകുമാർ, സീനിയർ സിപിഒ ബിന്ദു എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
റിമാൻഡ് ചെയ്ത പ്രതിയെ ആലപ്പുഴ ജില്ലാ ജയിലിൽ പ്രവേശിപ്പിച്ചു.

#keralapolice #PoliceAction

#MannarPolice

pathram desk 2:
Related Post
Leave a Comment