സൈനികനെന്ന പേരിൽ തട്ടിപ്പ് ; വിവാഹം കഴിച്ചത് നാലു സ്ത്രീകളെ ; പീഡിപ്പിച്ചത് 53 പേരെ

ഔറംഗബാദ്: സൈനികനാണെന്ന പേരിൽ നാല് സ്ത്രീകളെ വിവാഹം കഴിക്കുകയും 53 സ്ത്രീകളെ പീഡിപ്പിക്കുകയും ചെയ്തയാൾ പിടിയിൽ. ഔറംഗബാദ് സ്വദേശിയായ യോഗേഷ് ഗെയ്ക്​വാദാണ് അറസ്റ്റിലായത്. പീഡനത്തിനിരയാക്കിയ സ്ത്രീകളിൽ നിന്നും ഇയാൾ ഓരോ ലക്ഷം രൂപ വീതം കൈക്കലാക്കിയിരുന്നതായി പൊലീസ് കണ്ടെത്തി.

സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇയാൾ സ്ത്രീകളെ പരിചയപ്പെടുന്നത്. ഇത്തരത്തിൽ വഞ്ചിക്കപ്പെട്ട ഒരു യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പരാതിക്കാരിയുടെ അമ്മയുടെ ചികിൽസാ ആവശ്യത്തിനായി ഒരിക്കൽ ഇയാൾ സഹായിച്ചു. ഇങ്ങനെ വിശ്വാസം നേടിയെടുത്ത ശേഷം പെൺകുട്ടിയെ വിവാഹം ചെയ്തു. സൈന്യത്തിൽ ജോലി വാങ്ങി നൽകാനാകുമെന്ന് തെറ്റിദ്ധരിപ്പിച്ച് പെൺകുട്ടിയുടെ സഹോദരനിൽ നിന്നും രണ്ട് ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു.

സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പമെത്തിയാണ് ഇയാൾ ആളുകളെ വഞ്ചിച്ചതും. ഇതിലും വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

pathram:
Related Post
Leave a Comment