ആലപ്പുഴ വള്ളിക്കുന്നത്തും യുവതിയുടെ ദുരൂഹ മരണം; രണ്ട് ദിവസത്തിനുള്ളില്‍ മരിച്ചത് മൂന്നു പേര്‍

ആലപ്പുഴ: കൊല്ലത്തും വിഴിഞ്ഞത്തും സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിനുപിന്നാലെ ആലപ്പുഴയിലും സമാന സംഭവം. ആലപ്പുഴ വള്ളിക്കുന്നത്താണ് 19കാരിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വള്ളിക്കുന്നത്ത് ലക്ഷ്മിഭവനത്തില്‍ വിഷ്ണുവിന്റെ ഭാര്യ സുചിത്ര (19) ആണ് മരിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ നടക്കുന്ന മൂന്നാമത്തെ ദുരൂഹ മരണമാണിത്.

ആയുര്‍വേദ വിദ്യാര്‍ത്ഥിനിയായ വിസ്മയയെ കൊല്ലം ശൂരനാടുള്ള ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് സ്ത്രീധനത്തിന്റെ പേരില്‍ നടക്കുന്ന പീഡനങ്ങള്‍ വീണ്ടും ചര്‍ച്ചയായത്. ഇതിനു പിന്നാലെ ഇന്നലെ രാത്രിയാണ് വെങ്ങന്നൂര്‍ സ്വദേശിനിയായ അര്‍ച്ചന (24) വിഴിഞ്ഞത്തുള്ള ഭര്‍തൃവീട്ടില്‍ തീകൊളുത്തി മരിച്ചത്. ഭര്‍ത്താവ് സുരേഷിന്റെ വീട്ടുകാര്‍ പണമോ ഓഹരിയോ നല്‍കണമെന്ന് ആവശ്യപ്പെട്ടതായി അര്‍ച്ചനയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.

pathram:
Related Post
Leave a Comment