വിസ്മയയുടെ മരണം: കിരണ്‍ കുമാര്‍ അറസ്റ്റില്‍

കൊല്ലം: സ്ത്രീധനത്തെ ചൊല്ലിയുള്ള വഴക്കിന്റെ പേരില്‍ വിസ്മയ എന്ന യുവതിയുടെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ അറസ്റ്റില്‍. ഇന്നലെ കസ്റ്റഡിയില്‍ എടുത്ത കിരണ്‍ കുമാറിനെ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും. ഐപിസി 408, 307ബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. കിരണിനെ ശൂരനാടുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

കൊല്ലത്ത് മോട്ടോര്‍ വാഹന വകുപ്പില്‍ എ.എം.വി.ഐ ആണ് കിരണ്‍. ഒരു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഭാര്യയെ മര്‍ദ്ദിച്ചിരുന്നതായും വിവാഹ സമ്മാനമായി ലഭിച്ച കാറിനെ ചൊല്ലി വഴക്കുണ്ടായിരുന്നതായും കിരണ്‍ പോലീസിനോട് സമ്മതിച്ചു.

മരിക്കുന്നതിന്റെ തലേന്ന് മര്‍ദ്ദിച്ചിട്ടില്ല. കാറിനെ ചൊല്ലി പ്രശ്‌നമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ പല തവണ വഴക്കുണ്ടായിരുന്നു. തിങ്കളാഴ്ചയും വഴക്കുണ്ടായി. വീട്ടില്‍ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടപ്പോള്‍ നേരം പുലരട്ടെയെന്ന് താന്‍ പറഞ്ഞു. ശുചിമുറിയില്‍ കയറിയ വിസ്മയയെ 20 മിനിറ്റ് കഴിഞ്ഞിട്ടും പുറത്തുവരാതെ വന്നതോടെ താന്‍ വാതില്‍ തുറന്നുനോക്കുമ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയതെന്നും കിരണ്‍ മൊഴി നല്‍കി.

pathram:
Related Post
Leave a Comment