സാമാന്യ യുക്തിക്കു നിരക്കാത്ത സംഭവം; വനിതാ കമ്മിഷന്‍ നെന്മാറയിലേക്ക്

കൊച്ചി∙ യുവതിയെ 10 വർഷമായി മുറിയിൽ അടച്ചിട്ട സംഭവത്തിൽ പെൺകുട്ടിയുടെ മൊഴിയെടുക്കാൻ വനിതാ കമ്മിഷന്‍ നെന്മാറയിലേക്ക്. ഉടന്‍ പെണ്‍കുട്ടിയെ സന്ദര്‍ശിക്കുമെന്നും കമ്മിഷന്‍ അംഗം ഷിജി ശിവജി വ്യക്തമാക്കി. സാമാന്യ യുക്തിക്കു നിരക്കാത്ത സംഭവമാണ് ഉണ്ടായിരിക്കുന്നത്. ൈദനംദിനകാര്യങ്ങള്‍ പോലും നിറവേറ്റാനാവാതെ കഴിഞ്ഞെന്നത് വിശ്വസിക്കാനാവില്ല.

മനുഷ്യാവകാശലംഘനം നടന്നതായാണ് വിലയിരുത്തലെന്നും ഷിജി പറഞ്ഞു. പൊലീസ് നടപടികളിലെ വീഴ്ചയും കമ്മിഷന്‍ പരിശോധിക്കുമെന്നും പെൺകുട്ടിയുടെ മൊഴിയെടുക്കുമെന്നും ഷിജി ശിവജി വ്യക്തമാക്കി. അതേസമയം, പരാതികളില്ലെന്ന് യുവതി പറഞ്ഞതായി നെന്മാറ എംഎല്‍എ കെ.ബാബു പ്രതികരിച്ചു.

pathram:
Related Post
Leave a Comment