തിരുവനന്തപുരത്തും പാലക്കാടും ടിപിആര്‍ കൂടുതലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനത്തോത് കുറഞ്ഞുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്തും, പാലക്കാടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ കൂടുതലാണെന്നും അദേഹം പറഞ്ഞു. മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി കുറയുകയാണ്. നിലവില്‍ നിരക്ക് 20 നും താഴെയെത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

മെയ് 30 മുതല്‍ മലപ്പുറത്തെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കി. നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ ഒഴിവാക്കാനുള്ള ഘട്ടത്തിലേക്ക് എത്തിയിട്ടില്ല.

ബ്ലാക്ക് ഫഗസസിനുള്ള മരുന്ന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. വൃദ്ധസദനങ്ങളില്‍ മുഴുവന്‍ പേര്‍ക്കും, ആദിവാസി കോളനികളിലും 45 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ പരമാവധി പൂര്‍ത്തികരിക്കും. കിടപ്പുരോഗികള്‍ക്ക്‌വാക്‌സിന്‍ നല്‍കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കും. നവജാത ശിശുക്കള്‍ക്ക് കോവിഡ്ബാധിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതില്‍ ജാഗ്രത പാലിക്കും. വാക്‌സിന്‍ ജൂണ്‍ ആദ്യ വാരം ലഭിക്കുമെന്ന് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

pathram:
Related Post
Leave a Comment