സി ബിഐയുടെ അഞ്ചാം ഭാഗം എത്തുന്നു; ചരിത്ര നേട്ടം കുറിക്കാനൊരുങ്ങി മമ്മൂട്ടി

എസ്എന്‍ സ്വാമി തിരക്കഥയെഴുതി കെ മധു സംവിധാനം ചെയ്യുന്ന ചിത്രമാണ് സിബിഐ 5. മമ്മൂട്ടി, രഞ്ജി പണിക്കര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മോളിവുഡിലെ ഇന്‍വെസ്റ്റിഗേഷന്‍ സിനിമകള്‍ക്ക് പുതിയ മാനം നല്‍കിയ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിന്റെ അഞ്ചാം ഭാഗമാണ് ചിത്രം. ജാഗ്രത എന്ന രണ്ടാം ഭാഗത്തിന് ശേഷം സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നിങ്ങനെ മൂന്നും നാലും ഭാഗങ്ങള്‍ കൂടി പുറത്തുവന്നു.ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഒരു നടനും ഇതുവരെ ഒരേ സിനിമയുടെ അഞ്ച് ഭാഗങ്ങളില്‍ അഭിനയിച്ചിട്ടില്ല. സി ബിഐയുടെ അഞ്ചാം ഭാഗം ഇറങ്ങുന്നതോടെ ആ ചരിത്രനേട്ടത്തിന് മമ്മൂട്ടി ഉടമയാകും

കൊവിഡ് പ്രതിസന്ധി മാറിയാല്‍ ചിങ്ങം ഒന്നിന് ചിത്രീകരണം ആരംഭിക്കാനാണ് അണിയറക്കാരുടെ ആലോചന. എറണാകുളത്തായിരിക്കും ചിത്രീകരണത്തിന് തുടക്കമിടുക. തിരുവനന്തപുരം, ഹൈദരാബാദ്, ന്യൂഡല്‍ഹി എന്നിവിടങ്ങളും ലൊക്കേഷനുകളാണ്. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി വരുകയാണെന്നും നിലവിലെ പ്രതിസന്ധി നീങ്ങിയാല്‍ ചിത്രീകരണത്തിന് തുടക്കമാവുമെന്നും കെ മധു പറഞ്ഞു. മമ്മൂട്ടി, മുകേഷ്, ആശ ശരത്ത്, രണ്‍ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, സായ് കുമാര്‍ എന്നിവര്‍ക്കൊപ്പം ഒട്ടേറെ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകും.
നാല് വര്‍ഷം മുന്‍പാണ് സിബിഐ സിരീസില്‍ അഞ്ചാമതൊരു ചിത്രത്തിന്റെ ആലോചനയെക്കുറിച്ച് സംവിധായകന്‍ കെ മധു ആദ്യമായി സൂചന തരുന്നത്.

പിന്നീട് പലപ്പോഴായി അദ്ദേഹവും ചിത്രത്തിന്റെ തിരക്കഥാകൃത്തായ എസ് എന്‍ സ്വാമിയും ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു. സിരീസിലെ ആദ്യചിത്രം ഒരു സിബിഐ ഡയറിക്കുറിപ്പ് 1988ലാണ് ഇറങ്ങിയത്. പിന്നീട് 1989ല്‍ ജാഗ്രത, 2004ല്‍ സേതുരാമയ്യര്‍ സിബിഐ, 2005ല്‍ നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തി. മമ്മൂട്ടിയുടെ ജനപ്രിയ കഥാപാത്രങ്ങളില്‍ ഒന്നാണ് സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥന്‍. കഥാപാത്രത്തിന്റെ മാനറിസങ്ങളും സിനിമാപ്രേമികളുടെയിടയില്‍ ട്രെന്‍ഡ് ആയിരുന്നു.

pathram:
Leave a Comment