വേഷം മാറി പരാതിയുമായി കമ്മീഷണറും അസി. കമ്മീഷണറും; ഒടുവില്‍ സംഭവിച്ചത്

സാധാരണക്കാരോടുള്ള പോലീസ് പെരുമാറ്റം എങ്ങനെയെന്ന് അറിയാനായി വേഷംമാറി കമ്മീഷണറും അസിസ്റ്റന്റ് കമ്മീഷണറും പോലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങി. പോലീസ് കമ്മിഷണര്‍ കൃഷ്ണപ്രകാശ്, അസി. കമ്മിഷണര്‍ പ്രേര്‍ണ എന്നിവരാണ് വേഷം മാറി പരാതിക്കാര്‍ എന്ന രീതിയില്‍ പോലീസ് സ്റ്റേഷനുകളില്‍ എത്തിയത്.

ദമ്പതികളെ പോലാണ് ഇവര്‍ മൂന്ന് പോലീസ് സ്റ്റേഷനുകളില്‍ എത്തിയത്. ആളെ തിരിച്ചറിയാതിരിക്കാനായി താടിവെച്ചും കുര്‍ത്ത ധരിച്ചുമൊക്കെയാണ് കമ്മീഷണര്‍ എത്തിയത്. ഭാര്യയായി അസി. കമ്മീഷണറും വേഷം മാറി. തന്റെ ഭാര്യയെ സാമൂഹിക വിരുദ്ധര്‍ ആക്രമിച്ചു,. മാല മോഷണം പോയി എന്നിങ്ങനെയുള്ള പരാതികളുമായാണ് ഇവര്‍ പോലീസ് സ്റ്റേഷനിലെത്തിയത്. വളരെ വിനയത്തോടെയാണ് പൊലീസുകാര്‍ തിരികെ പ്രതികരിച്ചതെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ കോവിഡ് രോഗിയില്‍ നിന്നും ആംബുലന്‍സ് സര്‍വീസുകാര്‍ കൂടുതല്‍ പണം ഈടാക്കി എന്ന പരാതി പറഞ്ഞപ്പോള്‍ അതിന് പൊലീസിനൊന്നും ചെയ്യാന്‍ പറ്റില്ലെന്നാണ് ഒരു സ്റ്റേഷനിലെ പൊലീസുകാരന്‍ പ്രതികരിച്ചു. ഇതല്ലാതെ മറ്റെല്ലായിടത്തും നല്ല പെരുമാറ്റമാണെന്ന് കമ്മിഷണര്‍ പറയുന്നു. മോശമായി പെരുമാറിയ ഉദ്യോഗസ്ഥനെതിരെ നടപടിയും സ്വീകരിച്ചു. പൊലീസ് സ്റ്റേഷനില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്ക് താക്കീതും നല്‍കി..

pathram:
Leave a Comment