ലോക്ഡൗണില്‍ ആരും പട്ടിണി കിടക്കില്ലന്ന് മുഖ്യമന്ത്രി ; കൈയ്യടിച്ച് സിദ്ധാര്‍ത്ഥും പ്രകാശ് രാജും

മുംബൈ :കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തില്‍ മെയ് 8 മുതല്‍ 16 വരെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നു സര്‍ക്കാര്‍. എന്നാല്‍ ആ സമയത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ക്ക് കൈയ്യടിച്ച് തമിഴ് നടന്‍ സിദ്ധാര്‍ത്ഥ് രംഗത്തെത്തിയിരിക്കുന്നു.

ട്വിറ്ററില്‍ പിണറായി വിജയന്റെ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് സിദ്ധാര്‍ത്ഥ് അദ്ദേഹത്തെ പ്രശംസിച്ചിരിക്കുന്നത്. ഒരുപാട് പേര്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങല്‍ പ്രചോദനമാണന്ന് പറഞ്ഞ് നടന്‍ പ്രകാശ് രാജും മുഖ്യമന്ത്രിയെ പ്രശംസിച്ചിരുന്നു.

‘ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തി അവര്‍ക്ക് ആഹാരം എത്തിക്കാന്‍ വേണ്ടുന്ന നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ആഹാരം വീട്ടിലെത്തിച്ച് നല്‍കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കും. ജനകീയ ഹോട്ടലുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഭക്ഷണം എത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനം ആരംഭിക്കും.’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്. ഇത് പങ്കുവച്ചുകൊണ്ടാണ് നടന്‍ എത്തിയിരിക്കുന്നത്.

ബിജെപിയുടെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് സിദ്ധാര്‍ത്ഥിന്റെ ട്വീറ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. അതിനെതിരെ തമിഴ്‌നാട് ബിജെപി പ്രവര്‍ത്തകര്‍ നടന്റെ ഫോണ്‍ നമ്പര്‍ കണ്ടെത്തുകയും വധഭീഷണി മുഴക്കിയതൊക്കെ വാര്‍ത്തയായിരുന്നു, പോലിസ് നടന് സംരക്ഷണം നല്‍കാന്‍ തയ്യാറായതുമാണ്. എന്നാല്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം, അതിനാല്‍ തനിക്ക് സംരക്ഷണം വേണ്ടന്നും നടന്‍ പറഞ്ഞിരുന്നു.

pathram:
Leave a Comment