പാറശാല: കോവിഡ് രോഗിക്ക് ഒരു ദിവസത്തെ ഒാക്സിജൻ ബില്ല് 45.600 രൂപ. പാറശാലയിലെ ഒരു സ്വകാര്യ ആശുപത്രി നൽകിയ ബിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ വിവാദമായി. സംഭവത്തിൽ ബിജെപി പ്രവർത്തകർ രംഗത്ത് എത്തിയതോടെ വിശദീകരണവുമായി ആശുപത്രി എത്തി.
രോഗിയുടെ സ്ഥിതി ഗുരുതരമായതിനാൽ കൂടിയ അളവിൽ മൂന്ന് ദിവസം ഓക്സിജൻ നൽകിയതായും, ബില്ലിൽ ഒരു ദിവസം രേഖപ്പെടുത്തിയത് പിഴവ് ആണെന്നുമായി ആശുപത്രി അധികൃതർ. രോഗിയുടെ ബന്ധുക്കൾ ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടില്ല.
Leave a Comment