രോഗലക്ഷണങ്ങളില്ലാത്ത രോഗികളിലൂടെ കോവിഡ് ഇന്ത്യയില്‍ കാട്ടുതീ പോലെ പടരുന്നു; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ

കോവിഡിന്റെ രണ്ടാം തരംഗം രാജ്യമൊട്ടാകെ ആഞ്ഞടിക്കുമ്പോള്‍ പ്രിയപ്പെട്ടവരെ പലരെയും മരണം കവര്‍ന്നെടുക്കുന്നത് നിസ്സഹായരായി നോക്കി നില്‍ക്കുകയാണ് ജനം. ഇത്തവണത്തെ കോവിഡ് വ്യാപനത്തിന് നേതൃത്വം നല്‍കുന്നത് രോഗലക്ഷണങ്ങളില്ലാത്ത ആയിരക്കണക്കിന് കോവിഡ് രോഗികളാണെന്നും ഇവരിലൂടെ വൈറസ് കാട്ടുതീ പോലെ പടരുകയാണെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇരട്ട വ്യതിയാനം സംഭവിച്ച B1617 വകഭേദവും, ഇതിനു വീണ്ടും വ്യതിയാനം സംഭവിച്ച ട്രിപ്പിള്‍ മ്യൂട്ടേഷന്‍ വകഭേദവും യുകെ വകഭേദവുമാണ് നിലവിലെ കോവിഡ് സുനാമിക്ക് പിന്നിലെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ കണക്ക് അനുസരിച്ച് യുകെ വകഭേദം ബാധിച്ച 400ലധികം കേസുകളും ഇരട്ട വകഭേദം ബാധിച്ച 76 കേസുകളും ഡല്‍ഹിയില്‍ നിന്ന് മാത്രം തിരിച്ചറിഞ്ഞിട്ടുണ്ട്. രാജ്യമെമ്പാടും നിന്ന് ശേഖരിച്ച സാംപിളുകളില്‍ 11 ശതമാനത്തിനടുത്ത് ആശങ്കപ്പെടുത്തുന്ന വകഭേദങ്ങളാണ് കണ്ടെത്തിയത്.

കോവിഡിന്റെ യുകെ വകഭേദം ബാധിച്ച 1644 കേസുകളും ദക്ഷിണാഫ്രിക്കന്‍ വകഭേദം ബാധിച്ച 112 കേസുകളും ഇരട്ട വകഭേദം മൂലമുള്ള 732 കേസുകളുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

മഹാരാഷ്ട്രയില്‍ ആദ്യം കണ്ടെത്തിയ B1617 എന്ന ഇരട്ട വകഭേദം E484Q, L452R എന്നീ വകഭേദങ്ങളുടെ സവിശേഷതകള്‍ അടങ്ങിയതാണ്. ഇതിന് വീണ്ടും വ്യതിയാനം സംഭവിച്ച ട്രിപ്പിള്‍ മ്യൂട്ടേഷന്‍ വകഭേദം മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമബംഗാള്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച സാംപിളുകളിലാണ് കണ്ടെത്തിയത്.

ആദ്യ തരംഗത്തേക്കാൾ അപകടകരമാണ് ഇപ്പോള്‍ സംഭവിക്കുന്ന കോവിഡിന്റെ രണ്ടാം തരംഗമെന്ന് ഹൈദരാബാദ് കിംസ് ആശുപത്രിയിലെ സീനിയര്‍ പള്‍മനോളജിസ്റ്റ് ഡോ. വി. രമണ പ്രസാദ് പറയുന്നു. രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികള്‍ മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നടക്കുന്നത് മൂലമാണ് നിലവിലെ സ്ഥിതിയിലേക്ക് രാജ്യമെത്തിയതെന്ന് ബെംഗളൂരു അപ്പോളോ ഹോസ്പിറ്റലിലെ കണ്‍സല്‍ട്ടന്റ് പള്‍മനോളജിസ്റ്റ് ഡോ. സുമന്ത് മന്‍ത്രിയും കൂട്ടിച്ചേര്‍ക്കുന്നു.

pathram desk 1:
Leave a Comment

Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51