ആറ്റിങ്ങൽ: നഗരത്തിൽ ആദ്യത്തെ കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രമായി സി.എസ്.ഐ ഹയർസെക്കൻഡറി സ്കൂളിൽ ഉടൻ പ്രവത്തനം ആരംഭിക്കും. ഏകദേശം 125 രോഗികളെ ഇവിടെ ശിശ്രൂഷിക്കാൻ സാധിക്കും. സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിലുള്ള വർദ്ധനവിനെ തുടർന്ന് ജില്ല ഭരണകൂടം പട്ടണത്തിൽ ചികിൽസ കേന്ദ്രങ്ങൾ തുറക്കാൻ നഗരസഭയോടും റവന്യൂ വിഭാഗത്തോടും ആവശ്യപ്പെടുക ആയിരുന്നു. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി, സെക്രട്ടറി എസ്. വിശ്വനാഥൻ, തഹൽസീദാർ ജാസ്മിൻ ജോർജ്, ഡപ്യൂട്ടി തഹൽസീദാർ വേണു, താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ട് ഡോ. ജസ്റ്റിൻ ജോസ്, താലൂക്ക് കൊവിഡ് നോഡൽ ഓഫീസർ ഡോ.രാമകൃഷ്ണ ബാബു, ചാർജ് ഓഫീസർ ഡോ.ബിന്ദുധരൻ, ഹെൽത്ത് ഇൻസ്പെക്ടർ എ.ആർ.ആരീഷ് തുടങ്ങിയവരുടെ സംഘം സ്കൂളിലെത്തി സി.എഫ്.എൽ.റ്റി.സി സെന്റെറാക്കി മാറ്റാനുള്ള
അടിയന്തിര സംവിധാനങ്ങൾ ഒരുക്കി.
സമയബന്ധിതമായി സി.എഫ്.എൽ.റ്റി.സി സെന്റെറിന്റെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കി രോഗികളെ ശിശ്രൂഷിക്കാനുള്ള എല്ലാ സംവിധാനവും ഏർപ്പെടുത്തും. കൊവിഡ് പ്രതിസന്ധി രൂക്ഷമാവുന്ന സാഹചര്യത്തിൽ നഗരവാസികൾ കനത്ത ജാഗ്രത പുലർത്തണമെന്നും ചെയർപേഴ്സൺ അറിയിച്ചു.
Leave a Comment