‘പ്രകാശൻ പറക്കട്ടെ’ പുതിയ പോസ്റ്റർ പുറത്ത്; ചിത്രം ജൂണിൽ റിലീസിന്

ധ്യാൻ ശ്രീനിവാസൻ കഥ, തിരക്കഥ, സംഭാഷണം നിർവഹിക്കുന്ന പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ദിലീഷ് പോത്തൻ, മാത്യു തോമസ്, നിഷ സാരം​ഗ് എന്നിവരടങ്ങുന്ന പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്.

ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രം ഫൺടാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ അജു വർ​ഗീസും വിശാഖ് സുബ്രഹ്മണ്യവും ടിനു തോമസും ചേർന്നാണ് നിർമിക്കുന്നത്.

ധ്യാൻ, ദിലീഷ് പോത്തൻ, അജു വർ​ഗീസ്, സൈജു കുറുപ്പ്, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാൻ റഹ്മാൻ സം​ഗീതം നൽകുന്നു. ​ഗുരുപ്രസാദാണ് ഛായാ​ഗ്രഹണം. ജൂണിലാണ് ചിത്രം ഫ്രദർശനത്തിനെത്തുക.

pathram desk 1:
Leave a Comment