സുപ്രീം കോടതിയിലെ പകുതിയിലേറെ ജീവനക്കാര്‍ക്ക് കോവിഡ്: ആശങ്ക ഉയരെ

സുപ്രീം കോടതിയിലെ പകുതിയിലേറെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജഡ്ജിമാര്‍ വീട്ടിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴി വാദം കേള്‍ക്കും. രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തുന്ന കാര്യത്തിൽ അടുത്ത മന്ത്രിസഭായോഗത്തിൽ തീരുമാനമുണ്ടാകും. മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ കോവിഡ് പ്രതിരോധ നടപടികളിൽ വീഴ്ചയുണ്ടായതായാണ് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തൽ.

pathram desk 1:
Related Post
Leave a Comment