വൈറല്‍ ഡാന്‍സില്‍ മതം മാത്രം കണ്ടവര്‍ക്ക് മറുപടി, തൃശൂര്‍ മെഡിക്കല്‍ കോളേജ് യൂണിയന്റെ പുതിയ വീഡിയോ

നവീൻ റസാഖിന്റേയും ജാനകി ഓംകുമാറിന്റേയും വൈറൽ ഡാൻസ് വീഡിയോ മതത്തിന്റെ നിറം നൽകി ചർച്ചയാക്കിയ വലത് തീവ്ര ചിന്താഗതിക്കാർക്ക് മറുപടിയെന്നോണം പുതിയ ഡാൻസ് വീഡിയോയുമായി തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ. നവീനിനും ജാനകി ഓംകുമാറിനും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വൈറൽ വീഡിയോയിലെ അതേ പാട്ടിന് നൃത്തം ചവിട്ടുകയാണ് ഇരുവരുടെയും സഹപാഠികൾ.

വെറുക്കാൻ ആണ് ഉദ്ദേശമെങ്കിൽ ചെറുക്കാൻ ആണ് തീരുമാനം എന്ന തലക്കെട്ടോടുകൂടി തൃശൂർ മെഡിക്കൽ കോളേജ് യൂണിയൻ ഫെയ്സ്ബുക്ക് പേജിലാണ് പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. #resisthate എന്ന ഹാഷ്ടാഗ് നൽകിയിരിക്കുന്ന പോസ്റ്റിൽ വീഡിയോയിൽ നൃത്തം ചെയ്ത എല്ലാവരുടേയും മുഴുവൻ പേരും നൽകിയിട്ടുണ്ട്.

ഇവരുടെ പേരുകളിലെ തലയും വാലും തപ്പി പോയാൽ കുറച്ചുകൂടി വക കിട്ടും, ഫേസ്ബുക്ക് പോസ്റ്റുകൾ ഇടാൻ എന്നുകൂടി പോസ്റ്റിൽ ചേർത്തിരിക്കുന്നു.

pathram desk 1:
Related Post
Leave a Comment