കോവിഡ് വ്യാപനം രൂക്ഷമാകുന്നു; കേരളം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളില്‍ ജാഗ്രത നിര്‌ദ്ദേശിച്ച് കേന്ദ്രം

ന്യൂഡല്‍ഹി :കേരളം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളില്‍ കോവിഡ് രൂക്ഷമായി തുടരുകയാണ്. കോവിഡ് വ്യാപനത്തിന്റെ തോതും വര്‍ധിച്ച സാഹചര്യത്തില്‍ മുന്‍ഗണനാക്രമം തെറ്റിക്കാതെ ജനം വാക്‌സീന്‍ എടുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു.

അനൗദ്യോഗിക കണക്കു പ്രകാരം ലോകത്താകെ മരണം 30 ലക്ഷം പിന്നിട്ടു. ആദ്യത്തെ 20 ലക്ഷം മരണം ഒരു വര്‍ഷത്തിനിടെ സംഭവിച്ചപ്പോള്‍ തുടര്‍ന്നുള്ള 10 ലക്ഷം വെറും 3 മാസത്തിനിടെയാണു സംഭവിച്ചത്. മരണം മാത്രമല്ല, കോവിഡ് മൂലമുള്ള അനുബന്ധ പ്രശ്‌നങ്ങളും രണ്ടാം തരംഗത്തില്‍ കൂടുതലാണ് എന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സ്ഥിതി രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് ഡല്‍ഹിയിലും മഹാരാഷ്ട്രയിലും കര്‍ശന നിര്‍ദേശങ്ങളുണ്ട്. രാജ്യത്ത് കഴിഞ്ഞ 5 ദിവസത്തിനിടെ 4.64 ലക്ഷം കേസുകളും 2620 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

pathram:
Leave a Comment