കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിന്റെ വീട് ആക്രമിച്ചെന്ന് പരാതി

കായംകുളം: യു.ഡി.എഫ്. സ്ഥാനാർഥി അരിത ബാബുവിന്റെ വീട് ആക്രമിച്ചുവെന്ന് പരാതി. കായംകുളം പുതുപ്പള്ളിയിലുള്ള വീടിന്റെ ജനലുകൾ തകർത്തു. സംഭവത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് യു.ഡി.എഫ്. ആരോപിച്ചു.

അരിതയുടെ വീടിന്റെ വീഡിയോ സി.പി.എം. പ്രവർത്തകർ അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ തത്സമയം പ്രചരിപ്പിച്ചിരുന്നു. ഫെയ്സ്ബുക്ക് ലൈവ് ചെയ്തയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

pathram desk 1:
Related Post
Leave a Comment