26ന് ഭാരത ബന്ദ്‌

ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് സംയുക്ത കിസാൻ മോർച്ച. ഈ മാസം 26നാണ് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത തിങ്കളാഴ്ച (മാർച്ച് 15) ഇന്ധന വില വർധനയ്‌ക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

കർഷക പ്രതിഷോധത്തിന്റെ ഭാഗമായാണ് ഭാരത് ബന്ധ് പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ കഴിഞ്ഞ നാല് മാസമായി ഡൽഹി അതിർത്തി പ്രദേശങ്ങളായ സിംഗു, ടിക്രി, ഗാസിപൂർ എന്നിവിടങ്ങളിൽ പ്രതിഷേധം നടത്തിവരികയാണ്.

കേന്ദ്ര സർക്കാർ കർഷക ബില്ലുകൾ പിൻവലിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും കർഷക സംഘടനകൾ അറിയിച്ചു.

pathram:
Related Post
Leave a Comment