ബംഗാളില്‍ മന്ത്രിക്കും ബിജെപി നേതാവിനും നേരെ ആക്രമണം; ക്രമസമാധാനം തകരുന്നെന്ന് ആരോപണം

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിന് തയാറെടുക്കുന്ന പശ്ചിമ ബംഗാളില്‍ ക്രമസമാധാന നില അവതാളത്തിലാകുന്നു. ഇന്നലെയുണ്ടായ രണ്ട് ആക്രമണങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിക്കും ബിജെപി നേതാവിനും പരിക്കേറ്റു. അക്രമങ്ങളുടെ പേരില്‍ തൃണമൂലും ബിജെപിയും പരസ്പരം വാക് പോരും തുടങ്ങിക്കഴിഞ്ഞു.

ബുധനാഴ്ച രാത്രി ഒരു സംഘം ആളുകളുടെ ആക്രമണത്തില്‍ വടക്കന്‍ കൊല്‍ക്കത്തയിലെ ബിജെപി അദ്ധ്യക്ഷന്‍ ഷിബാജി സിംഘ റോയിക്കാണ് പരിക്കേറ്റത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ മുതിര്‍ന്ന നേതാവ് സുവേന്ദു അധികാരി, ഷങ്കുദേബ് പാണ്ഡെ, ഷിബാജി എന്നിവര്‍ സഞ്ചരിച്ച വാഹനത്തെ ഫൂല്‍ബഗാനില്‍വച്ച് ഒരുകൂട്ടംപേര്‍ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഷിബാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മറ്റൊരു സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി സാക്കിര്‍ ഹുസൈനും പരിക്കേറ്റു. മുര്‍ഷിദാബാദ് ജില്ലയിലെ നിംതിതാ റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുകയായിരുന്നു സാക്കിര്‍ ഹുസൈനു നേരെ അജ്ഞാതര്‍ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. സംഭവത്തില്‍ മറ്റു രണ്ടുപേര്‍ക്കും പരിക്കേറ്റു. ഹുസൈന്‍ അടക്കമുള്ളവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

pathram desk 2:
Related Post
Leave a Comment