പുതിയ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന് മുന്‍പ് പരിശോധനയില്ല

തിരുവനന്തപുരം: ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി പുതിയ വാഹനങ്ങളില്‍ ഇനി മുതല്‍ രജിസ്‌ട്രേഷന് മുന്‍പ് പരിശോധ നടത്തില്ല. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചു.

മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചശേഷം പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതായിരുന്നു ഇതുവരെയുള്ള രീതി. എന്‍ജിന്‍, ഷാസി നമ്പറുകള്‍ രേഖകളുമായി ഒത്തുനോക്കാനാണ് ഈ പരിശോധന. എന്നാല്‍ വാഹന്‍ രജിസ്‌ട്രേഷന്‍ സംവിധാനം നിലവില്‍വന്ന സാഹചര്യത്തില്‍ ഇത്തരം പരിശോധന അനാവശ്യമായി മാറി.

വാഹനത്തെ കുറിച്ചുള്ള വിവരങ്ങള്‍ മുമ്പ് ഷോറൂമുകളില്‍ നിന്നാണ് കൈമാറിയിരുന്നത്. എന്നാല്‍ വാഹന്‍ സോഫ്റ്റ്വെയറില്‍ വാഹന കമ്പനികള്‍ക്ക് വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കാം. പ്ലാന്റില്‍ നിന്നു വാഹനം പുറത്തിറക്കുമ്പോള്‍ തന്നെ എന്‍ജിന്‍, ഷാസി നമ്പറുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വാഹന്‍ പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ആകും. വാഹനം വാങ്ങുന്നയാളുടെ പേരും വിലാസവും രേഖപ്പെടുത്താന്‍ മാത്രമേ ഡീലര്‍ഷിപ്പുകള്‍ക്ക് അനുമതിയുള്ളൂ.

pathram desk 2:
Leave a Comment