പുതുച്ചേരി: പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആടിയുലയുന്നു. വി. നാരായണന്‍ സ്വാമി നയിക്കുന്ന സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടു. സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ മാസങ്ങള്‍ അവശേഷിക്കവെയാണ് കോണ്‍ഗ്രസ് പ്രതിസന്ധിയിലായത്.
ഒരു എംഎല്‍എ കൂടി രാജിവച്ചതോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായത്. കാമരാജ് നഗര്‍ മണ്ഡലത്തിലെ എം.എല്‍.എ രാജിവെച്ചന്നാണ് വിവരം. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം നീക്കമാരംഭിച്ചു. ആവശ്യം ഉന്നയിച്ച് ഉടന്‍ സ്പീക്കറെ കാണുമെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.
നാരായണ സ്വാമി അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി രാജിവെച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. മുന്‍മന്ത്രി എ.നമശ്ശിവായം ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ 12 പ്രധാന നേതാക്കള്‍ കൂടി കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചിരുന്നു.
Leave a Comment