ന്യൂഡല്‍ഹി: ഇന്ത്യയിലെ തുറമുഖങ്ങളുടെ സ്വയംഭരണം സാധ്യമാക്കുന്ന ബില്‍ രാജ്യസഭ പാസാക്കി. ലോക്‌സഭ ബില്‍ നേരത്തെ പാസാക്കിയിരുന്നു. പ്രധാനപ്പെട്ട 12 തുറമുഖങ്ങള്‍ക്കാണ് സ്വയം തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള അധികാരം നല്‍കുന്നത്.
കേന്ദ്ര ഷിപ്പിംഗ് കേന്ദ്രമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അവതരിപ്പിച്ച ബില്ല് രാജ്യസഭയില്‍ 44 നെതിരെ 84 വോട്ടിനാണ് പാസാക്കിയത്. തുറമുഖങ്ങളുടെ വികസനം വേഗത്തിലാക്കാനും ഭരണത്തില്‍ കാര്യക്ഷമത കൂട്ടാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു. ബില്‍ പ്രകാരം എല്ലാ തുറമുഖങ്ങള്‍ക്കും പ്രത്യേകം ബോര്‍ഡ് രൂപീകരിക്കും. അതേസമയം, തുറമുഖങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ ഇടപെടലുണ്ടാകുമെന്ന പ്രതിപക്ഷത്തിന്റെ ആശങ്കയെ മന്‍സൂഖ് മാണ്ഡവ്യ തള്ളിക്കളഞ്ഞു.
Leave a Comment