ചമോലി ദുരന്തം: മരണസംഖ്യ ഉയരുന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ പ്രളയ ദുരന്തത്തിലെ മരണ സംഖ്യ ഉയരുന്നു. അഞ്ച് മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെടുത്തു. ഇതോടെ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം 31 ആയി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രക്ഷാപ്രവര്‍ത്തനം നിരീക്ഷിച്ചുവരുകയാണ്.

ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ (ഐടിബിപി) അഞ്ഞ
ൂറോളം സൈനികരും ദേശീയ ദുരന്ത പ്രതികരണ സേനയുടെ അഞ്ചും സൈന്യത്തിന്റെ എട്ടും വീതം ടീമുകളുമാണ് ദുരന്ത സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. രണ്ട് മൃതശരീരങ്ങള്‍ റെയ്‌നി ഗ്രാമത്തില്‍ നിന്നാണ് കണ്ടെടുത്തത്. ദുരന്തത്തിന് ഇരയായ 175 പേര്‍ക്കുവേണ്ടി തെരച്ചില്‍ സജീവമാക്കിയിട്ടുണ്ട്.

അതിനിടെ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത് ദുരന്ത ബാധിത മേഖല സന്ദര്‍ശിച്ചു. ദുരിതബാധിതരുമായി അദ്ദേഹം ഏറെ നേരം സംസാരിച്ചു. കഴിഞ്ഞ ദിവസം റാവത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തിയിരുന്നു.

pathram desk 2:
Leave a Comment