എം.ബി രാജേഷിനെ വെല്ലുവിളിച്ച് ഡോ. ഉമർ തറമേൽ

എം.ബി രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമന വിവാദത്തിൽ എം.ബി രാജേഷിനെ വെല്ലുവിളിച്ച് ഡോ. ഉമർ തറമേൽ. പത്രസമ്മേളനത്തിൽ എം.ബി രാജേഷ് ആരോപിച്ച കാര്യങ്ങൾ ശരിയാണെന്ന് തെളിയിക്കാൻ കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു.

നിയമനത്തിലെ അപാകത ചൂണ്ടിക്കാട്ടുകയാണ് തങ്ങൾ ചെയ്തത്. നിനിത പിന്മാറണമെന്ന് പറയാൻ ഇടനിലക്കാരനെ നിയോഗിച്ചിട്ടില്ല. നിനിത കണിച്ചേരിയുടെ പിഎച്ച്ഡിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വിസിക്ക് അയച്ച കത്ത് എവിടെ നിന്ന് കിട്ടിയെന്ന് രാജേഷ് വ്യക്തമാക്കണം.

രാഷ്ട്രീയ ചർച്ചകളിലേക്ക് എത്തിച്ചത് തങ്ങളല്ലെന്നും പൊതുനിരത്തിലെ ചർച്ചകൾ ഞങ്ങളുടെ തലയിൽ കെട്ടിവെക്കരുതെന്നും ഡോ. ഉമർ തറമേൽ ഫെയ്‌സ്ബുക്കിൽ എഴുതി

#latest_news #kerala_News #latest_updates #latest_malayalam_News #cinema_Updates #movie_news #film_updates #kerala_politics #crime_News_Kerala #todays_kerala_news #pathram_online_news #pathram_online_com #gulf_news #latest_indian_news #world_updates #stock_market #pathram_News_live #malayalam_news_live

pathram desk 2:
Related Post
Leave a Comment