ജോര്‍ജുകുട്ടിയെ തേടിയെത്തുന്ന പുതിയ പ്രശ്‌നം? ദൃശ്യം 2 ട്രെയ്‌ലര്‍

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന ദൃശ്യം 2ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ആമസോണ്‍ െ്രെപം വീഡിയോ ആണ് ട്രെയ്‌ലര്‍ പുറത്തുവിട്ടത്.

ഫെബ്രുവരി എട്ടിന് ട്രെയ്‌ലര്‍ പുറത്തുവിടുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും സോഷ്യല്‍ മീഡിയയില്‍ ട്രെയ്‌ലര്‍ ലീക്കായിരുന്നു.

പുതുവര്‍ഷ ദിനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഓടിടി റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഫെബ്രുവരി 19ന് ചിത്രം, ലോകത്തെ 240 രാജ്യങ്ങളിലെ ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തും.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിര്‍മ്മിച്ചിരിക്കുന്നത്. മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അന്‍സിബ ഹസ്സന്‍, എസ്തര്‍ അനില്‍, സായികുമാര്‍, കെ.ബി ?ഗണേഷ് കുമാര്‍, ജോയ് മാത്യു, അനീഷ് ജി നായര്‍, അഞ്ജലി നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍

pathram:
Related Post
Leave a Comment