പതിനഞ്ചുകാരിയുമായി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം നിര്‍വചിക്കാനാത്ത വിഷയം; സംഭവത്തില്‍ പത്തൊന്‍പത്കാരനെ ശിക്ഷ നിര്‍ത്തി വച്ചു

മുംബൈ: ശാരീരിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്തയാളുടെ സമ്മതം നിയമത്തിന്റെ മുന്നില്‍ സാധുതയുള്ള സമ്മതമായി കണക്കാന്‍ കഴിയില്ലെങ്കിലും ഉഭയകക്ഷി ബന്ധങ്ങള്‍ നിര്‍വചിക്കാനാവാത്ത വിഷയമാണെന്ന് ബോംബെ ഹൈക്കോടതി. പതിനഞ്ചുകാരിയുമായി ശാരീരിക ബന്ധം പുലര്‍ത്തിയ പത്തൊന്‍പത്കാരനെ ശിക്ഷ താത്ക്കാലികമായി നിര്‍ത്തിവച്ച് ജാമ്യത്തില്‍ വിട്ടുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

പെണ്‍കുട്ടി പോലീസിനു നല്‍കിയ മൊഴി കോടതിയില്‍ തിരുത്തിയതും ഫോറന്‍സിക് പരിശോധനാ ഫലം വിചാരണ വേളയില്‍ കോടതിയില്‍ എത്താതിരുന്നതും ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇടയാക്കി. പെണ്‍കുട്ടിയുടെ പിതൃസഹോദരന്റെ മകനാണ് പ്രതി. ഇവരുടെ വീട്ടില്‍ താമസിച്ചാണ് പെണ്‍കുട്ടി രണ്ടു വര്‍ഷമായി പഠിച്ചിരുന്നത്. 2017 സെപ്തംബറിലാണ് യുവാവ് അറസ്റ്റിലാകുന്നത്. തന്റെ പിതൃസഹോദ പുത്രന്‍ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്ന് പെണ്‍കുട്ടി സുഹൃത്തിനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സുഹൃത്ത് ഇക്കാര്യം പ്രിന്‍സിപ്പലിനെ അറിയിക്കുകയും അവരുടെ നിര്‍ദേശപ്രകാരം പോലീസ് കേസെടുക്കുകയുമായിരുന്നു.

പോലീസിന് നല്‍കിയ മൊഴിയില്‍ 2017 സെപ്തംബറിനും 2018 ഫെബ്രുവരിക്കുമിടയില്‍ താന്‍ പീഡനത്തിന് ഇരയായി എന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. പെണ്‍കുട്ടിക്ക് ശാരീരികമായി പീഡനം ഏറ്റിരുന്നുവെന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മെഡിക്കല്‍ പരിശോധനയിലും വ്യക്തമായിരുന്നു.

എന്നാല്‍ കോടതിയില്‍ നല്‍കിയ മൊഴിയില്‍, ബന്ധുവുമായി അഞ്ച് തവണയോളം ഉഭയസമ്മതപ്രകാരം ബന്ധപ്പെട്ടുവെന്നാണ് പെണ്‍കുട്ടി പറഞ്ഞിരുന്നത്. പോലീസ് കേസെടുത്തത് പ്രിന്‍സിപ്പല്‍ നിര്‍ബന്ധിച്ചിട്ടാണെന്നും പറഞ്ഞു.

കീഴ്‌കോടതി യുവാവിന് പത്ത് വര്‍ഷം കഠിന തടവിനു ശിക്ഷിച്ചു. ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലീല്‍ ജസ്റ്റീസ് ഷിന്‍ഡെയാണ് കേസിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി ശിക്ഷ താത്ക്കാലികമായി നിര്‍ത്തിവയ്ക്കുകയും യുവാവിന് ജാമ്യം നല്‍കുകയും ചെയ്തത്.

കേസിലെ വസ്തുതകള്‍ വ്യക്തമാണ്. ഇരുവരും ഒരു വീട്ടില്‍ താമസിക്കുന്നവരും വിദ്യാര്‍ത്ഥികളുമാണ്. പെണ്‍കുട്ടി മുന്‍ നിലപാടില്‍ നിന്ന് പിന്മാറിയെന്നതു അവഗണിക്കാനാവില്ല ജഡ്ജി ചൂണ്ടിക്കാട്ടി..

പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായോ എന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് പരിശോധിച്ചാണ് വിലയിരുത്തുക. എന്നാല്‍ വിചാരണ കഴിയുംവരെ ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചിരുന്നില്ല. ഇതെല്ലാം പരിഗണിച്ചാണ് യുവാവിന് ജാമ്യം അനുവദിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.

pathram:
Related Post
Leave a Comment