റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും ഹോസ്റ്റലുകള്‍ക്കും നേതാജിയുടെ പേര്

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ധീരമായ അധ്യായം തീര്‍ത്ത നേതാജി സുഭാഷ് ചന്ദ്ര ബോസിനോടുള്ള ആദര സൂചകമായി റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും ഹോസ്റ്റലുകളുടെയും പേര് മാറ്റുന്നു.

സമാര്‍ഗ ശിക്ഷ അഭിയാന്‍ പദ്ധതിയ്ക്ക് കീഴില്‍ നിര്‍മ്മിച്ച സ്‌കൂളുകളും ഹോസ്റ്റലുകളും ഇനിമുതല്‍ നേതാജിയുടെ പേരിലാവും അറിയപ്പെടുക. നേതാജി സുഭാഷ് ചന്ദ്രബോസ് റസിഡന്‍ഷ്യല്‍ സ്‌കൂള്‍ / ഹോസ്റ്റല്‍ എന്നതായിരിക്കും പുതിയ പേര്. ചെറുതും, അധികം ജനസഖ്യയില്ലാത്തതുമായ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ സഹായത്തോടെ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ നിര്‍മ്മിക്കുന്ന പദ്ധതിയാണ് സമാര്‍ഗ ശിക്ഷ അഭിയാന്‍.

സ്‌കൂളുകളെ നേതാജിയുമായി ബന്ധിപ്പിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. തൊഴില്‍ മികവ് കാട്ടാന്‍ അദ്ധ്യാപകരെയും അധികൃതരെയും ഇതു സഹായിക്കും കണക്കാക്കപ്പെടുന്നു.

pathram desk 2:
Leave a Comment