ബെംഗളൂരുവിനെ ഭയപ്പെടുത്തിയ പുലി കുടുങ്ങി

ബെംഗളൂരു: കഴിഞ്ഞമാസം ബംഗളൂരുവിലെ ജനവാസ പ്രദേശത്ത് ഇറങ്ങിയ പുലി പിടിയില്‍. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. പത്ത് ദിവസത്തെ പരിശ്രമങ്ങള്‍ക്കുശേഷമാണ് പുലിയെ കെണിയിലാക്കിയത്. പുലിയെ ബെന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്കിലേക്ക് മാറ്റും.

ജനുവരി 23നാണ് ബംഗളൂരു നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ മാറി ബെന്നാര്‍ഘട്ട റോഡില്‍ ജനവാസ മേഖലയില്‍ പുലിയെ കണ്ടത്. കോളനിക്ക് സമീപം റോഡ് മുറിച്ചു കടക്കുന്ന പുലിയുടെ ദൃശ്യം സിസിടിവി ക്യാമറയില്‍ പതിയുകയായിരുന്നു. പിന്നാലെ ബെന്നാര്‍ഘട്ട മേഖലയിലെ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിലും പുലിയെ കണ്ടതായും റിപ്പോര്‍ട്ട് വന്നു. അപ്പാര്‍ട്ട്‌മെന്റിനകത്ത് പുലി കറങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തുടര്‍ന്ന് അധികൃതര്‍ പുലിയെ പിടികൂടാനുള്ള ശ്രമം സജീവമാക്കുകയായിരുന്നു.

pathram desk 2:
Related Post
Leave a Comment