ഇസ്രയേല്‍ എംബസി സ്ഫോടനം: സംശയം ഇറാന്‍ ഭീകരരെ

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഇസ്രയേല്‍ എംബസിക്കു സമീപത്ത് ഇന്നലെയുണ്ടായ സ്‌ഫോടനത്തിനു പിന്നില്‍ ഇറാന്‍ ഭീകരരെന്ന് റിപ്പോര്‍ട്ട്. വന്‍ ആക്രമണ പദ്ധതിക്കു മുന്‍പുള്ള പരീക്ഷണമാണ് സ്‌ഫോടനമെന്നും കരുതപ്പെടുന്നു.

ഡല്‍ഹി അബ്ദുള്‍ കലാം റോഡിലെ ഇറാന്‍ എംബസിക്കു സമീപം വെള്ളിയാഴ്ച വൈകിട്ടോടെയാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ചില വാഹനങ്ങളുടെ ചില്ല് പൊട്ടിയതൊഴിച്ചാല്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സ്ഫോടന സ്ഥലത്തു നിന്നും ഒരു കത്ത് കണ്ടെത്തി. കത്തില്‍ ഇറാന്‍ ബന്ധമുള്ള രേഖകള്‍ ഉണ്ടെന്നാണ് സൂചന. സ്ഫോടനം നടന്ന സ്ഥലത്തു നിന്നും 12 അടി അകലെയാണ് കവര്‍ കിടന്നിരുന്നത്. കവറിലെ വിരലടയാളങ്ങള്‍ പൊലീസ് പരിശോധിച്ചുവരുന്നു.

അതേസമയം, സംഭവത്തില്‍ ഇറാന്‍ ബന്ധമുണ്ടെന്ന് സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് അന്വേഷണത്തിനായി ഉടന്‍ ഇന്ത്യയിലെത്തുമെന്നും വിവരമുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും അന്വേഷണ സംഘം വിവരങ്ങള്‍ പങ്കുവച്ചിരുന്നു.

pathram desk 2:
Related Post
Leave a Comment