സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോര്‍ട്ട്

കൊല്‍ക്കത്ത: ഹൃദ്രോഗത്തിന് ചികിത്സയിലുള്ള ബിസിസിഐ പ്രസിഡന്റും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോര്‍ട്ട്. ഗാംഗുലിയെ രണ്ടാമതും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു.

ഗാംഗുലിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ല. അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും ശരീരോഷ്മവുമെല്ലാം സാധാരണനിലയിലാണ്. ഗാംഗുലിയുടെ ഉറക്കവും കൃത്യമായിരുന്നു. അവയവങ്ങളുടെ പ്രവര്‍ത്തനത്തിലും കുഴപ്പമൊന്നുമില്ല. ആവശ്യമായ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും ഗാംഗുലിയെ നിരീക്ഷിച്ചുവരികയാണെന്നും കൊല്‍ക്കത്ത അപ്പോളോ ആശുപത്രി അധികൃതര്‍ അറിച്ചു.

നെഞ്ചുവേദനയെ തുടര്‍ന്നു ബുധനാഴ്ച ഉച്ചയോടെയാണ് ഗാംഗുലി ആശുപത്രിയില്‍ ചികിത്സ തേടിയത്. ജനുവരി രണ്ടിനും ഗാംഗുലിക്ക് വ്യായാമത്തിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയുണ്ടായി. അന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് വിധേയനാക്കിയിരുന്നു.

pathram desk 2:
Related Post
Leave a Comment