ജനുവരി 31 വരെ ചെങ്കോട്ട അടച്ചിടും

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലി കലാപകലുഷിതമാക്കിയ രാജ്യതലസ്ഥാനത്തെ ചെങ്കോട്ട ജനുവരി 31 വരെ അടിച്ചിടും. പുരാവസ്തു ഗവേഷക വകുപ്പാണ് ഇക്കാര്യം തീരുമാനിച്ചത്. സംഘര്‍ഷത്തില്‍ സംഭവിച്ച കേടുപാടുകള്‍ എത്രയെന്ന് പരിശോധിക്കാനാണ് ചെങ്കോട്ട പൂട്ടുന്നതെന്നാണ് സൂചന.

റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക പ്രതിഷേധത്തിനിടെ കാര്യമായ കേടുപാടുകളാണ് ചെങ്കോട്ടയില്‍ സംഭവിച്ചത്. ടിക്കറ്റ് കൗണ്ടറിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള മെറ്റല്‍ ഡിറ്റക്ടറുകള്‍ അടക്കമുള്ളവ നശിപ്പിക്കപ്പെട്ടു.

ജനുവരിയില്‍ ഇതു മൂന്നാം തവണയാണ് ചെങ്കോട്ട അടയ്ക്കുന്നത്. പക്ഷിപ്പനിയുടെ പശ്ചാത്തലത്തിലും റിപ്പബ്ലിക് ദിനത്തിനായുള്ള ഒരുക്കങ്ങള്‍ക്കായും ചെങ്കോട്ട രണ്ടു തവണ അടച്ചിട്ടിരുന്നു. ചെങ്കോട്ടയുടെ സുരക്ഷയും വലിയ തോതില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

pathram desk 2:
Related Post
Leave a Comment