കമല ഹാരിസ് കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു

വാഷിംഗ്ടണ്‍: കോവിഡ് വാക്‌സിനേഷന് കൂടുതല്‍ പേരെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് രണ്ടാം വട്ട പ്രതിരോധ കുത്തിവയ്പ്പും എടുത്തു. അമേരിക്കന്‍ ഫാര്‍മ കമ്പനിയായ മൊഡേണയുടെ കോവിഡ് വാക്സിനാണ് കമല സ്വീകരിച്ചത്.

യുഎസ് പൗരന്മാരെല്ലാം വാക്‌സിന്‍ സ്വീകരിക്കണമെന്ന് രണ്ടാം ഡോസ് വാക്സിന്‍ കുത്തിവയ്പ്പിനുശേഷം കമല ഹാരിസ് പറഞ്ഞു. ഡിസംബര്‍ 29നാണ് കമല ആദ്യ ഡോസെടുത്തത്. ജനങ്ങളെ വാക്‌സിനേഷനോട് അടുപ്പിക്കാന്‍, കമല ഹാരിസ് വാക്സിന്‍ സ്വീകരിക്കുന്നത് ടെലിവിഷനിലൂടെ തത്സമയ സംപ്രേക്ഷണവും ചെയ്തു.

അധികാരമേറ്റ് 100 ദിവസത്തിനുള്ളില്‍ 10 കോടി അമേരിക്കക്കാര്‍ക്ക് കൊറോണ വാക്സിന്‍ നല്‍കുകയാണ് ദൗത്യമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചിരുന്നു.

pathram desk 2:
Related Post
Leave a Comment