സംസ്ഥാനത്ത് മൂന്ന് ദിവസമായി സ്വർണവിലയിൽ മാറ്റമില്ല.ഗ്രാമിന് 4550 രൂപയും പവന് 36400 രൂപയുമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ജനുവരിമാസം രണ്ടാഴ്ച പിന്നിടുമ്പോഴും ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ ആണ് സ്വർണ വ്യാപാരം നടക്കുന്നത്. എംസിഎക്‌സിൽ സ്വർണ് ഫ്യൂച്ചറുകൾ 0.14 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 48,636 രൂപയിലെത്തി. ഈ വർഷം ഇന്ത്യയിൽ സ്വർണ് ആവശ്യം ഉയരുമെന്ന് ലോക ഗോൾഡ് കൗൺസിൽ പ്രതീക്ഷിക്കുന്നു.അമേരിക്കൻ സ്റ്റിമുലസ് പാക്കേജ് പ്രഖ്യാപനം സ്വർണത്തിന് തിരുത്തൽ നൽകുമെങ്കിലും, രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വങ്ങൾ അടുത്ത വീഴ്ചക്ക് ശേഷം സ്വർണത്തിന് തിരിച്ചു വരവ് നൽകുമെന്നും വിദഗ്ധർ പ്രതീക്ഷിക്കുന്നു.
- pathram desk 1 in BREAKING NEWSBUSINESSKeralaLATEST NEWSMain sliderNEWS
ഇന്നത്തെ സ്വർണ്ണവില ഇങ്ങനെ
Related Post
Leave a Comment